Illegal Liquor Smuggling: ഗോവയിൽ നിന്നും വിദേശ മദ്യം കടത്തിയ കേസിൽ യുവാവിന് 3 വർഷം തടവും പിഴയും

പ്രതി നാലര ലിറ്റർ വിദേശ മദ്യമാണ് 6 കുപ്പികളിലാക്കി നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയത്.   

Written by - Ajitha Kumari | Last Updated : Feb 3, 2026, 11:31 AM IST
  • ഗോവയിൽ നിന്നും ട്രെയിനിൽ വിദേശ മദ്യം കടത്തിയ യുവാവിന് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
  • പത്തനതിട്ട സ്വദേശി അഭിജിത് ജി നായരെയാണ് കോടതി ശിക്ഷിച്ചത്
Illegal Liquor Smuggling: ഗോവയിൽ നിന്നും വിദേശ മദ്യം കടത്തിയ കേസിൽ യുവാവിന് 3 വർഷം തടവും പിഴയും

കൊച്ചി: ഗോവയിൽ നിന്നും ട്രെയിനിൽ വിദേശ മദ്യം കടത്തിയ യുവാവിന് 3 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനതിട്ട സ്വദേശി അഭിജിത് ജി നായരെയാണ് കോടതി ശിക്ഷിച്ചത്.

Add Zee News as a Preferred Source

Also Read: മഞ്ചേശ്വരം കൊലപാതകം: ജുമൈലയ്ക്ക് പിന്നാലെ കുത്തേറ്റ ബന്ധുവും മരിച്ചു!

എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഷ്മ ശശിധരനാണ് കേസിൽ ശിക്ഷ വിധിച്ചത്. സംഭവം നടന്നത് 2023 ആഗസ്റ്റ് 15 നായിരുന്നു.  പ്രതി അന്ന് നാലര ലിറ്റർ വിദേശ മദ്യമാണ് 6 കുപ്പികളിലാക്കി നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയത്. 

കേസ് രജിസ്റ്റർ ചെയ്തത് എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ എസ്‌എച്ഒ ആയിരുന്ന സബ് ഇൻസ്‌പെക്ടർ പിആർ രതീഷാണ്. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ഇകെ അനിൽകുമാറും സംഘവുമാണ്. പ്രോസിക്യൂഷൻ നടപടികൾ നടന്നത് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ടി സുജയുടെ നേതൃത്വത്തിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News