)
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്റെ ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചു. ജീവപര്യന്തം കഠിനതടവ് ശിക്ഷയാണ് മരവിപ്പിച്ചത്. ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ പ്രിയരഞ്ജന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ആദിശേഖറിനെ കൊല്ലാൻ പ്രതിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന വിചാരണക്കോടതി നിരീക്ഷണം നിലനിൽക്കെ, ജീവപര്യന്തം തടവിന് ശിക്ഷിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാവിധി മരവിപ്പിച്ചത്.
അഞ്ചൽ പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖറിനെ 2023 ഓഗസ്റ്റ് 30നാണ് പ്രിയരഞ്ജൻ കാറിടിച്ചു കൊലപ്പെടുത്തിയത്. പുളിങ്കോട് ക്ഷേത്രത്തിന് മുന്നിൽ വെച്ചുനടന്ന സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസിൽ കൊലക്കുറ്റം ചുമത്തിയത്. ആദ്യഘട്ടത്തിൽ അപകടമെന്ന് കരുതിയ സംഭവത്തിൽ പിന്നീട് ദുരൂഹത തെളിയുകയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ ഓണാവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൃത്യം നടത്തിയത്.
സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും, കുട്ടിയെ മനപ്പൂർവം വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു. മാസങ്ങൾക്ക് മുൻപ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.