കൊച്ചി: മലയാറ്റൂരിലെ 19 കാരി ചിത്രപ്രിയയുടെ കൊലപാതകത്തിൽ തെളിവ് ശേഖരിക്കുന്നതിന് ഭാഗമായി അന്വേഷണ സംഘം ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. ചിത്രപ്രിയ പഠിച്ച കോളേജിലെ അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും അതുപോലെ സഹപാഠികളിൽ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Also Read: ചിത്രപ്രിയ കൊലപാതകം: കൂടുതൽ വിവരങ്ങൾ പുറത്ത്; കൊലയ്ക്ക് കാരണം മറ്റൊരാളുമായി അടുപ്പമെന്ന സംശയം
ചിത്രപ്രിയയുടെയും പ്രതി അലന്റെയും ഫോണുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു അതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന് മുന്‍പ് ചിത്രപ്രിയയുടെ ഫോണിലേക്ക് വിളിച്ചവരുടെയും വാട്‌സാപ്പ് ചാറ്റുകളുടെയും വിവരങ്ങള്‍ അന്വേഷണത്തില്‍ ഏറെ സഹായകമാകുമെന്നും സൂചനയുണ്ട്.
അന്വേഷണത്തിൻ്റെ ഭാഗമായി അലനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ കൊല നടത്തിയ പ്രദേശങ്ങളില്‍ അലനെ തെളിവെടുപ്പിന് കൊണ്ടുവരും. കൊലപാതകത്തില്‍ അലന് മാത്രമേ പങ്കുള്ളു എന്ന നിഗമനത്തിലാണ് പോലീസ്. കേസിൽ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
Also Read: 500 വർഷങ്ങൾക്ക് ശേഷം ഹംസ-മാളവ്യ മഹാപുരുഷ രാജയോഗം; പുതുവർഷത്തിൽ ഇവർക്കിനി സുവർണ്ണകാലം
ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ചിത്രപ്രിയ തിരികെ വന്നില്ല. തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പരാതിയിൽ കേസെടുത്ത കാലടി പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങളിൽ ചിത്രപ്രിയ അലനൊപ്പം ബൈക്കിൽ പോകുന്നത് ലഭിച്ചിരുന്നു. പെൺകുട്ടിയ്‌ക്കൊപ്പമുള്ളത് അലൻ ആണെന്ന് മനസിലാക്കിയ പോലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും ചിത്രപ്രിയയെ അവിടെ കൊണ്ടുവന്നു വിട്ടു എന്നാണ് തുടക്കത്തിൽ അലൻ പറഞ്ഞത് ശേഷം മൃതദേഹം കണ്ടെത്തിയപ്പോൾ വീണ്ടും അലനെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്.
Also Read: മേട രാശിക്കാർ പ്രവൃത്തികളിൽ സംയമനം പാലിക്കുക; തുലാം രാശിക്കാർക്ക് സന്തോഷം ഏറും
ഇതിനിടയിൽ ചിത്രപ്രിയയുടെ കൊലപാതകത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ചിത്രപ്രിയ അല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ബന്ധുവായ ശരത്ത് ലാൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പോലീസ് വാദങ്ങളെ തള്ളുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









