)
കൊച്ചി: മലയാറ്റൂരിലെ 19 കാരി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലയ്ക്ക് പിന്നിൽ ചിത്രപ്രിയയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് എന്നാണ് റിപ്പോർട്ട്.
മാത്രമല്ല ചിത്രപ്രിയ ക്രൂരമായ മർദ്ദനമാണ് നേരിട്ടതെന്നും പോലീസ് പറയുന്നു. കേസിൽ അലൻ അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. മദ്യ ലഹരിയിൽ കല്ലുകൊണ്ട് തയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് അലൻ പോലീസിന് നൽകിയ മൊഴി. ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ചിത്രപ്രിയ തിരികെ വന്നില്ല.
തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും പരാതിയിൽ കേസെടുത്ത കാലടി പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങളിൽ ചിത്രപ്രിയ അലനൊപ്പം ബൈക്കിൽ പോകുന്നത് ലഭിച്ചിരുന്നു. പെൺകുട്ടിയ്ക്കൊപ്പമുള്ളത് അലൻ ആണെന്ന് മനസിലാക്കിയ പോലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ചിത്രപ്രിയയെ അവിടെ കൊണ്ടുവന്നു വിട്ടു എന്നാണ് തുടക്കത്തിൽ അലൻ പറഞ്ഞത് ശേഷം മൃതദേഹം കണ്ടെത്തിയപ്പോൾ വീണ്ടും അലനെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുൾ അഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.