Massive drug bust in Kalady: കാലടിയിൽ വൻ ലഹരിവേട്ട; 21 കിലോ കഞ്ചാവുമായി 4 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ ഓട്ടോ നിർത്തിയാണ് ലഹരിവേട്ട നടത്തിയത്.

Written by - Ajitha Kumari | Last Updated : Feb 27, 2026, 01:59 PM IST
  • രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 21 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
  • ഇവരെ കാലടി പോലീസും പെരുമ്പാവൂർ എഎസ്‌പിയും സംഘവും ചേർന്നാണ് പിടികൂടിയത്
Massive drug bust in Kalady: കാലടിയിൽ വൻ ലഹരിവേട്ട; 21 കിലോ കഞ്ചാവുമായി 4 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 21 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.  സംഭവം നടന്നത് കാലടിയിലാണ്.

Add Zee News as a Preferred Source

Also Read: ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാർത്ത, ശമ്പളവും പെൻഷനുകളും വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കം

പശ്ചിമബംഗാൾ സ്വദേശികളായ ബാപി മൊല്ല, സാദിഖുൽ ഒരു പ്രായപൂർത്തിയാകാത്ത ആൾ എന്നിവരെ 16 കിലോ കഞ്ചാവുമായും മനൂർ  ഹുസൈനിനെ 6 കിലോ കഞ്ചാവുമായുമായാണ് പോലീസ് പിടികൂടിയത്. ഇവരെ കാലടി പോലീസും പെരുമ്പാവൂർ എഎസ്‌പിയും സംഘവും  ചേർന്നാണ് പിടികൂടിയത്.  

രഹസ്യവിവരത്തെ തുടർന്നുള്ള മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞാണ് സംഘം ഇവരിൽ നിന്നും ലഹരിമരുന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നും വാങ്ങുന്ന ലഹരിമരുന്ന് ട്രെയിനിൽ ഇവർ ആലുവയിൽ എത്തിക്കുകയും വൻ വിലയിൽ വിൽക്കുകയും ചെയ്യും. ഏതാണ്ട് 3000 രൂപയ്ക്കാണ് ഇവർ ഒഡീഷയിൽ നിന്നും ലഹരിമരുന്ന് വാങ്ങുന്നത്. 

Also Read: 

ഇവർ കൊണ്ടുവരുന്ന ലഹരിമരുന്ന് വിൽക്കുന്നത് കൂടുതലും ഏത്ര സംസ്ഥാന തൊഴിലാളികൾക്കും യുവാക്കക്കുമാണെന്ന് ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചിട്ടുണ്ട്. ഈ ലഹരിക്കടത്തിന് പിന്നിൽ ഇവരെ കൂടാതെ വേറെ ആരെങ്കിലും ഉണ്ടോ എന്ന കാര്യം അന്വേഷണസമാകാം തിരയുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News