Muvattupuzha Crime: 15 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ

ഇത് ഈ മാസത്തെ മൂന്നാമത്തെ വലിയ ലഹരിവേട്ടയാണ്. നേരത്തെ ആലുവയിൽ നിന്നും 69 ഗ്രാം കഞ്ചാവും അങ്കമാലിയിൽ നിന്നും 19 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.

Written by - Ajitha Kumari | Last Updated : Jan 21, 2026, 02:01 PM IST
  • 15 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ മൂവാറ്റുപുഴയിൽ പിടിയിൽ
  • ഇവർ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി എത്തിക്കുന്ന കണ്ണികളാണ്
Muvattupuzha Crime: 15 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ

മൂവാറ്റുപുഴ: 15 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ മൂവാറ്റുപുഴയിൽ പിടിയിൽ. ഇവർ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി എത്തിക്കുന്ന കണ്ണികളാണ്.

Add Zee News as a Preferred Source

Also Read: ശബരിമല സ്വർണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്‌

സാഗർ മൊല്ല, ദിബാകർ മണ്ഡൽ എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ ബംഗാളിൽ നിന്നുമ്മ ട്രെയിനിൽ ആലുവ എത്തി.  

Also Read: ശനിയുടെ പവർഫുൾ രാജയോഗം ജനുവരി 28 മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും ലഭിക്കും സുഖസമൃദ്ധി!

അവിടെനിന്നും ഓട്ടോയിൽ മൂവാറ്റുപുഴയിലേക്ക് കടക്കുന്നതിനിടയിൽ അന്വേഷണ സംഘം ഇവരെ പൊക്കുകയായിരുന്നു. ഇവർ ബംഗാളിൽ നിന്നും ആയിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ 25000 രൂപയ്ക്കാണ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുന്നത്. ഇവരുടെ സംഘത്തിലുള്ളവർക്കരയി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇത് ഈ മാസത്തെ മൂന്നാമത്തെ വലിയ ലഹരിവേട്ടയാണ്. നേരത്തെ ആലുവയിൽ നിന്നും 69 ഗ്രാം കഞ്ചാവും അങ്കമാലിയിൽ നിന്നും 19 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News