കൊല്ലം: കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് അലുവ അതുലിന്റെ മരണത്തിന് കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് റിപ്പോർട്ട്. അതുലിന്റെ ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പോലീസിന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
Also Read: ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
സംഭവ സമയം അതുലിനൊപ്പം കാറിൽ ഉണ്ടായിരുന്ന ആളുടെ മൊഴി പോലീസ് എടുക്കുന്നുണ്ടെന്നാണ് സൂചന. ഗുണ്ടാ പകയാണ് ഈ കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. പട്ടാപകൽ ഈ അരുംകൊല നടന്നത് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും രണ്ടു ലിലോമീറ്റർ പരിധിയിലാണ്.
ജിം സന്തോഷിന്റെ കോലക്കേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. പ്രതികൾ ഒരു ഇന്നോവ കാറിലായിരുന്നു വന്നത്. അവർ അതുലിന്റെ കാർ പിന്തുടർന്ന് ഇടിച്ചിട്ടശേഷം കൊലചെയ്യുകയായിരുന്നു. ഈ സമയം റോഡിലൂടെ വാഹനങ്ങൾ പാഞ്ഞു പോകുകയായിരുന്നു.
Also Read: ഇന്നത്തെ ഭാഗ്യവാൻ നിങ്ങളാണോ? കാരുണ്യ ലോട്ടറി ഫലം അറിയാം
അതുലിന്റെ കൊലപാതകത്തിന് പിന്നിൽ കൊല്ലത്തെ ഗുണ്ടാസംഘമായ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള കടത്തൂർ ടീം ആണോ എന്നൊരു സംശയമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









