കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി പോലീസ്. ബ്ലാക്ക് വിഷ്ണു, ഹുസ്സൈൻ, മണ്ണെണ്ണ നൗഫൽ എന്നിവരെയാണ് പ്രതി ചേർത്തത്.
കണ്ടാലറിയാവുന്ന രണ്ടുപേരെ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊന്ന കേസിൽ റിമാൻഡിലായിരുന്ന അലുവ അതുൽ ജാമ്യം ലഭിച്ചശേഷം സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. പ്രതികളുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
വടിവാളും വെട്ടുകത്തിയും ഉപയോഗിച്ച് അതിക്രൂരമായാണ് പ്രതികൾ അതുലിനെ വെട്ടിക്കൊന്നത്. ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ അലുവ അതുലിന്റെ കൊലപാതകത്തിൽ പോലീസിന് ഉണ്ടായത് ഗുരുതര വീഴചയാണ്. അതുലിനെതിരെ ആക്രമണം ഉണ്ടാകുമെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും കരുനാഗപ്പള്ളി പോലീസ് ഈ മുന്നറിയിപ്പ് കാര്യമാക്കിയില്ല.
Also Read: മഹാലക്ഷ്മി യോഗത്താൽ മാർച്ച് 16 മുതൽ ഇവർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
തലയ്‌ക്കേറ്റ മുറിവാണ് അതുലിന്റെ മരണ കാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിരുന്നു. കൊലയ്ക്ക് പിന്നിൽ കടത്തൂർ സംഘമാണ് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









