Goon leader Aluva Athul Murder: ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

Written by - Ajitha Kumari | Last Updated : Mar 14, 2026, 01:39 PM IST
  • ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസ് പ്രതിയുമായ അലുവ അതുലിനെ വെട്ടിക്കൊന്നു
  • ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ എത്തിയശേഷം മടങ്ങി പോകവെ ആയിരുന്നു അക്രമം നടന്നത്
Goon leader Aluva Athul Murder: ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

കൊല്ലം: ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസ് പ്രതിയുമായ അലുവ അതുലിനെ വെട്ടിക്കൊന്നു. ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിൽ എത്തിയശേഷം മടങ്ങി പോകവെ ആയിരുന്നു അക്രമം നടന്നത്.

Add Zee News as a Preferred Source

Also Read: മൊജ്തബ ഖമേനി അടക്കമുള്ള ഇറാൻ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക

അക്രമത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവം നടക്കുന്നത് കൊല്ലം കരുനാഗപ്പള്ളിയിൽ വച്ചാണ്. അതുൽ സഞ്ചരിച്ച കാറിനെ പിന്തുടർന്ന ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ടശേഷം നടുറോഡിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

അതുലിനെ ആക്രമിച്ചത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  കരുനാഗപ്പള്ളി സ്വദേശിയായ ഗുണ്ടാനേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അതുൽ. കഴിഞ്ഞ നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ റിമാൻഡിലായിരുന്ന സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം.

Also Read: ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും ബമ്പർ കുടിശ്ശിക, അറിയാം പുത്തൻ അപ്‌ഡേറ്റ്

 

ഗുണ്ടാപകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞത്. ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് എന്നയാൾ പറഞ്ഞിട്ടെന്ന് നേരത്തെ അതുൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പങ്കജിന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News