Kollam Crime News: പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസുകാരന് സസ്പെൻഷൻ

സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന വിലയിരുത്തിയാണ് സസ്പെൻഷൻ

Written by - Ajitha Kumari | Last Updated : Dec 17, 2025, 12:28 PM IST
  • പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം
  • പോലീസുകാരന് സസ്‌പെൻഷൻ
  • സംഭവം നടന്നത് കൊല്ലത്താണ്
Kollam Crime News: പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസുകാരന് സസ്പെൻഷൻ

കൊല്ലം: പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസുകാരന് സസ്‌പെൻഷൻ. സംഭവം നടന്നത് കൊല്ലത്താണ്. സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. 

Add Zee News as a Preferred Source

Also Read: സ്വർണ്ണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 480 രൂപ!

നവാസ് നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരവെ ആയിരുന്നു  സംഭവം നടന്നത്. നവംബർ ആറിന് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിയെയാണ് ഇയാൾ ഉപദ്രവിച്ചത്.  

തുടർന്ന് പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുക്കുകയും തടുർന്ന് നടത്തിയ അന്വേഷണത്തിൽ സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന വിലയിരുത്തുകയും ശേഷം നിരീക്ഷണത്തോടെയാണ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News