Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

രണ്ടാംകേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട 90 ദിവസം പൂർത്തിയാകാൻ ഇനി മൂന്നാഴ്ചകൂടി ബാക്കിയുണ്ട്.

Written by - Ajitha Kumari | Last Updated : Jan 21, 2026, 06:47 AM IST
  • ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടാകും
  • കേസിൽ കുറ്റപത്രം ഇതുവരെ സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടാകും. വാദം നേരത്തെ പൂർത്തിയായിരുന്നു.

Add Zee News as a Preferred Source

Also Read: ഭരണം കിട്ടി, വാക്കുപാലിക്കാൻ പ്രധാനമന്ത്രി തലസ്ഥാനത്തേക്ക്; വമ്പൻ പ്രഖ്യാപനങ്ങൾ കാത്ത് അനന്തപുരി

കേസിൽ കുറ്റപത്രം ഇതുവരെ സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കേസ് അനൗഈശാനം നിർണ്ണായക ഘട്ടത്തിലാണെന്നും അതുകൊണ്ടുതന്നെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിട്ടുണ്ട്. 

തന്നെ അറസ്റ്റ് ചെയ്തിട്ട് 90 ദിവസം കഴിഞ്ഞുവെന്നും ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലായെന്നും അതുകൊണ്ടുതന്നെ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിൽ വാദിച്ചിട്ടുണ്ട്. എന്നാൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും. നഷ്ടപ്പെട്ടത് എത്ര സ്വർണം ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് എന്നീ ദിശകളിലും അന്വേഷണം നടക്കണമെന്നും അവ വീണ്ടെടുക്കണമെന്നും. ജാമ്യം ലഭിച്ചാൽ പ്രതി ഒളിവിൽപ്പോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിട്ടുണ്ട്. ഉയർന്ന ജാമ്യത്തുക, കേരളം വിട്ടുപോകാൻ പാടില്ല എന്നീ വ്യവസ്ഥകളും വാദത്തിൽ ഉന്നയിച്ചിട്ടുണ്ട്. 

Also Read: മേട രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഏറും; കന്നി രാശിക്കാർക്ക് സമ്പത്ത് വർധിക്കും

കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും ഉണ്ണിക്കൃഷ്ണൻപോറ്റി പ്രതിയാണ്. അതിനാൽ ആദ്യ കേസിൽ ജാമ്യം കിട്ടിയാലും ജയിൽമോചിതനാകില്ല. രണ്ടാംകേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട 90 ദിവസം പൂർത്തിയാകാൻ ഇനി മൂന്നാഴ്ചകൂടി ബാക്കിയുണ്ട്. അതിനുള്ളിൽ ആദ്യ കേസിലെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News