)
കോട്ടയം: കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കായലിൽ കാണാതായി. തിരച്ചിൽ തുടരുന്നു. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. കാട്ടിക്കുന്നിന് അടുത്ത് തുരുത്തേൽ എന്ന പ്രദേശത്ത് മരണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മടങ്ങിപ്പോയ ആളുകളാണ് അപകടത്തിൽപ്പെട്ടത്.
വേമ്പനാട്ടുകായലിൽ കോട്ടയം ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന ഭാഗമാണ് മുറിഞ്ഞപുഴ പാലത്തിന്റെ ഭാഗം. പാണാവള്ളിയിൽ നിന്ന് ഒരു മരണ ചടങ്ങിൽ പങ്കെടുക്കാൻ കാട്ടിക്കുന്നിലേക്ക് എത്തിയ ആളുകളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. 20-25 ആളുകൾ വള്ളത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.
ഇത്രയും ആളുകൾ സഞ്ചരിച്ച കെട്ടുവള്ളം മറിയുകയായിരുന്നു. കരയിൽ നിന്ന് അധികം ദൂരത്തല്ലാതെയാണ് വള്ളം മറിഞ്ഞത്. അതിനാൽ തന്നെ പ്രദേശവാസികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി. എന്നാൽ, ഒരാളെ കായലിൽ കാണാതായി. പാണാവള്ളി സ്വദേശി സുമേഷിനെയാണ് കാണാതായത്. ഇയാൾക്കായി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.