കോട്ടയം: കോട്ടയത്ത് അമ്മയും പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി നോബിയെ ഏറ്റുമാനൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. നോബിക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. പാറോലിക്കൽ സ്വദേശിയായ ഷൈനി മക്കളായ ഇവാന, അലീന എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
കുടുംബ പ്രശ്നങ്ങൾ മൂലമാണ് ഷൈനി മക്കളെയും കൂട്ടി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭർത്താന് നോബിയുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതിനാൽ ഷൈനിയും മക്കളും പാറോക്കലിലെ വീട്ടിലായിരുന്നു താമസം. 9 മാസത്തോളമായി ഇവർ ഇവിടെയാണ് കഴിഞ്ഞിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളും ജോലിയില്ലാത്തതിന്റെ വിഷമവും ഷൈനിയെ അലട്ടിയിരുന്നതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









