)
കോട്ടയം: പള്ളിക്കത്തോട് മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. ഇളമ്പള്ളി പുല്ലാനിത്തകടിയിൽ അടുകാണിൽ സിന്ധു (45) ആണ് മരിച്ചത്. മകൻ അരവിന്ദ് (26) കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അമ്മയെ അരവിന്ദ് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
കൊലയ്ക്ക് ശേഷം വാക്കത്തിയുമായി അരവിന്ദ് അയൽപക്കത്തെ വീട്ടിലെത്തി അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടർന്ന് അയൽവാസി വിവരം പഞ്ചായത്തംഗങ്ങളായ ജിന്റോ സി.കാട്ടൂർ, അനിൽകുമാർ എന്നിവരെയും പൊലീസിനെയും അറിയിച്ചു. പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി അരവിന്ദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നിരുന്നു. ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലെ ഉഡുപ്പിയ്ക്ക് അടുത്തുള്ള കുന്ദാപുരയില്‍ വെച്ചാണ് പ്രതി പിടിയിലായത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടി. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരതിന്റെ നിര്‍ദ്ദേശ പ്രകാരം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.
വാര്‍ക്കാടി നലങ്ങി സ്വദേശിനി ഫില്ഡയെയാണ് മകൻ മെല്വിന് ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി അയല്‍വാസിയായ ലൊലിറ്റയെയും അക്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച ലൊലിറ്റയ്ക്ക് പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.