Deepak Suicide Case: ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ചും അറിയാൻ ഷിംജിതയെ അന്വേഷണ സംഘം ചോദ്യം ചെയ്യും

Written by - Ajitha Kumari | Last Updated : Feb 2, 2026, 07:03 AM IST
  • ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
  • ഹർജി കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്
Deepak Suicide Case: ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട്: ദീപക്കിന്റെ ആത്മത്യയ്ക്ക് കാരണമായ സോഷ്യൽ മീഡിയ വിചാരണ കേസിൽ പ്രതി ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഹർജി കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. 

Add Zee News as a Preferred Source

Also Read; കന്നി രാശിക്കാർക്ക് സാമ്പത്തികമായി നല്ല ദിനം; തുലാം രാശിക്കാർക്ക് തിരക്കേറും

ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.  ഇതിനു പിന്നാലെയായിരുന്നു പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നത്. ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവമേ ചിത്രീകരിച്ച സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെ കുറിച്ചും അറിയാൻ ഷിംജിതയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 

Also Read; ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ഷിംജിതയുടെ ഫോണിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തതാണെന്നാണ് പോലീസ് നിഗമനം. അങ്ങനെയെങ്കിൽ ഇത് എഡിറ്റ് ചെയ്യാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. കസ്റ്റഡിയിലെടുത്ത ഷിംജിതയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News