)
കോഴിക്കോട്; കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. മരിച്ചത് ചവായൂർ സ്വദേശി സിപി സുധാകരൻ ആണ്. അപകടം നടന്നത് ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു.
വാഹന വസ്തു ഇടപാട് വ്യാപാരിയായ സിപി സുധാകരൻ ബിസിനസ് ആവശ്യത്തിനായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് തിരിക്കവെ വീടിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. കാറിന്റെ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കാറിന് തീ പിടിക്കുകയായിരുന്നു.
കാറിനു തീപിടിച്ചതിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാതെ സുധാകരൻ കാറിനുള്ളിൽ കുടുങ്ങിപ്പോയി. അപകടം നടന്ന സ്ഥലത്ത് ഇറക്കം ഉണ്ടായിരിന്നു. അതിറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു റോഡരികിലെ ട്രാന്‍സ്ഫോര്‍മറിനോട് ചേര്‍ന്ന ഭാഗത്ത് ഇടിക്കുകയും തുടര്‍ന്ന് വലിയ ആഘാതത്തോടെ മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read:
ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു. കാറിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാർ പൂർണമായും കത്തിനശിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി അയച്ചപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.