കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. ഷിംജിതയെ മഞ്ചേരി ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ഷിംജിതയുടെ ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും. ഒളിവിലായിരുന്ന ഷിംജിതയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് പിടികൂടിയത്.
അതേസമയം ദീപകിന്റെ മരണത്തിൽ ഷിംജിതയെ സംരക്ഷിക്കാൻ പോലീസ് തുടക്കം മുതൽ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് ഇവർക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്. സംഭവം നടന്നത് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്.
സ്വകാര്യ ബസിലെ ജീവനക്കാരുടെയും അതിൽ യാത്ര ചെയ്തവരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. എന്നാൽ, ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും യുവതിയുടെ ലൈംഗികാതിക്രമ ആരോപണം തെളിയിക്കാനുള്ള ദൃശ്യങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഗോവിന്ദപുരത്തെ വീട്ടിലാണ് വസ്ത്രവ്യാപാര സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഏറെ വൈകിയും വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









