)
കോഴിക്കോട്: കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. കാറിനുള്ളിൽ അന്വേഷണ സംഘം പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്.
തീപിടുത്തത്തിന് കാരണം പെട്രോൾ ആണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇതെങ്ങനെ കാറിനുള്ളിൽ എത്തി എന്ന അന്വേഷണത്തിലാണ്. പ്രാഥമിക അന്വേഷണത്തിൽ കാറിന് ഇന്ധന ചോർച്ച ഇല്ലെന്നും ഷോർട്ട് സർക്യൂട്ട് കാരണമല്ല തീപിടിച്ചതെന്നും ഫോറൻസിക് മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് പെട്രോൾ പാമ്പുകളിലെ സിസിടിവി കൽ പരിശോധന നടത്തി.
വാഹനം കൊണ്ടുവരാതെ പമ്പിലെത്തി പെട്രോൾ വാങ്ങിപോയവരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടയിൽ നടുവണ്ണൂർ റോഡിനു സമീപം കന്നാസുമായി പോകുന്ന സിസിടിവിയിൽ പതിഞ്ഞ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവ ദിവസം സ്ഥലത്തെത്തിയവർ കാറിന്റെ പിൻഭാഗത്തും നിന്നും തീപടർന്നെന്നും ശബ്ദം കേട്ടതായും പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കാറിലെ എസി, റേഡിയേറ്റര്‍, വയറിങ്, എന്ജിന് റൂം എന്നിവയ്ക്കു തകരാറില്ലെന്ന് മോട്ടര്‍ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.
പെട്രോൾ എങ്ങനെ കാറിനുള്ളിൽ വന്നു എന്ന അന്വേഷണത്തിലാണ് പോലീസ്. വാഹനം ഓടിച്ചിരുന്ന സോനയുടെ ഭർത്താവിന്റെ ശരീരത്തിന്റെ പിൻഭാഗത്തും പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രാജിൻലാലിന്റെ മൊഴി അന്വേഷണത്തിൽ നിര്‍ണായകമാകുന്ന എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Lin
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.