)
മലപ്പുറം: മീൻ പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് കൊലപാതക ശ്രമം. സംഭവം നടന്നത് മലപ്പുറത്താണ്. കൊള്ളാൻ ശ്രമിച്ച പ്രതി അറസ്റ്റിലായിട്ടുണ്ട്.
മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്നത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. പുഴക്കരയിലിരുന്ന് മീന്‍ പിടിക്കുകയായിരുന്ന ചെറായി സ്വദേശി കുഞ്ഞാലിയെയാണ് വാക്ക് തർക്കത്തെ തുടർന്ന് പ്രതി പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്.
മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രക്ഷപ്പെട്ട കുഞ്ഞാലി പിന്നീട് പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിട്ടുണ്ട്. അതിനു പിന്നാലെയാണ് കേസിലെ പ്രതി അബ്ദുസല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിയിലെ ഭണ്ഡാരം കവർന്ന അസം സ്വദേശി അറസ്റ്റിൽ
ഭാര്യയുടെ ചികിത്സയ്ക്കായി പള്ളിയിലെ ഭണ്ഡാരം കവർന്ന കേസിലെ പ്രതി പിടിയിലായതായി റിപ്പോർട്ട്. ആലുവ തോട്ടുമുഖം പടിഞ്ഞാറേ ജുമാ മസ്ജിദിലെ ദണ്ഡാരം കവർന്ന സംഭവത്തിലാണ് അസം സ്വദേശി പിടിയിലായിരിക്കുന്നത്.
ഭണ്ഡാരം തകർത്ത് പ്രതി പണം മോഷ്ടിച്ചത് വ്യാഴാഴ്ചയാണ്. ഇയാളെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. ഭാര്യയുടെ ചികിത്സയ്ക്കായി പള്ളി ഭാരവാഹികളെ സമീപിച്ചപ്പോൾ സഹായം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഭണ്ഡാരത്തിൽ കുറെ തുകയുണ്ടെന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. അത്തിനു ശേഷമാണ് ഇയാൾ ഭണ്ഡാരത്തിൽ നിന്നും പണം കവർന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.