)
തിരുനാവായ: ബൈക്കും കാറും കൂട്ടിയിടിച്ച് തിരുനാവായയിൽ ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ചന്ദനക്കാവ് വലിയ പീടിയേക്കൽ മുഹമ്മദ് സിദ്ദീഖും ഭാര്യ റീസ് മൻസൂർ എന്നിവരാണ് മരിച്ചത്.
അപകടം നടന്നത് ഇന്ന് രാവിലെ ഒൻപതോടെയാണ്. ഇരുവരും ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചേരുരാൽ സ്കൂളിലെ റിട്ട, ഹെഡ്മാസ്റ്റർ വിപി അഹമ്മദ് കുട്ടിയുടെയും റിട്ട. അദ്ധ്യാപികയുടേയും മകനാണ് മുഹമ്മദ് സിദ്ദീഖ്. ഇവരുടെ വിവാഹം നടന്നത് ജനുവരിയിലാണ്.
അപകടം അറിഞ്ഞെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.