Murder Case: സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

Mother Killed Daughter: ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

Written by - Roniya Baby | Last Updated : Nov 12, 2025, 03:37 PM IST
  • സംഭവത്തിൽ എടപ്പാൾ പോലീസ് അന്വേഷണം ആരംഭിച്ചു
  • വീട്ടുമുറ്റത്തെ ഡ്രമ്മിലെ വെള്ളത്തിൽ മകളെ മുക്കി കൊലപ്പെടുത്തുകയായിരുന്നു
Murder Case: സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

മലപ്പുറം: സെറിബ്രൽ പാൾസി ബാധിച്ച മകളെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി. മലപ്പുറം എടപ്പാൾ മാണൂരിൽ ആണ് സംഭവം നടന്നത്. മാണൂർ പുതുക്കുടിയിൽ അനിതകുമാരി, മകൾ അഞ്ജന എന്നിവരാമ് മരിച്ചത്. സംഭവത്തിൽ പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു.

Add Zee News as a Preferred Source

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ അനിതയെ പ്രദേശവാസികൾ കാണുകയായിരുന്നു. നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട്ടുമുറ്റത്തെ ഡ്രമ്മിലെ വെള്ളത്തിൽ മകളെ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അനിതകുമാരിയുടെ മകൻ അജിത്ത് എടപ്പാൾ ആശുപത്രിയിലെ ജീവനക്കാരനാണ്. അജിത്ത് രാത്രി ജോലിക്ക് പോയിരിക്കുകയായിരുന്നു. ഭർത്താവ് ​ഗോപാലകൃഷ്ണൻ മരിച്ചതോടെ അനിതകുമാരി മാനസികമായി തളർന്നിരുന്നു. ഒരു മാസം മുൻപാണ് ​ഗോപാലകൃഷ്ണൻ മരിച്ചത്.

സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനയ്ക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. സംഭവത്തിൽ എടപ്പാൾ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News