മലപ്പുറം: എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരു മരണം. കടയിലുണ്ടായിരുന്ന കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. ദാറുൽ ഹുദായ സ്കൂളിന്റെ ബസ്സാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. സ്കൂൾ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളടക്കം 12 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ വിജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









