Empuraan: രണ്ടാം ദിനത്തില്‍ 100 കോടി ; ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് എമ്പുരാന്‍

വിദേശത്ത് മാത്രം 5 മില്യണ്‍ ഡോളര്‍ ആദ്യ ദിനം പിന്നിട്ട ചിത്രം ഇന്ത്യയില്‍ നിന്ന് 22 കോടിയും ആദ്യ ദിനം നേടി.  

Written by - Zee Malayalam News Desk | Last Updated : Mar 29, 2025, 03:56 PM IST
  • പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്.
  • യുകെ, ന്യൂസിലന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഒരു ഇന്ത്യന്‍ സിനിമ എക്കാലത്തും നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്.
  • ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍, സുബാസ്‌കരന്‍ അല്ലിരാജ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
Empuraan: രണ്ടാം ദിനത്തില്‍ 100 കോടി ; ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് എമ്പുരാന്‍

മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം കളക്ഷന്‍ നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. 

Add Zee News as a Preferred Source

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്രം വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ  പ്രൊഡക്ഷന്‍ ബാനറായ ആശിര്‍വാദ് സിനിമാസ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ പങ്കിട്ടു.

അതേസമയം റിലീസ് ദിനത്തില്‍ ഒരു മലയാള ചിത്രത്തിന് ഇതുവരെ സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. വിദേശത്ത് മാത്രം 5 മില്യണ്‍ ഡോളര്‍ ആദ്യ ദിനം പിന്നിട്ട ചിത്രം ഇന്ത്യയില്‍ നിന്ന് 22 കോടിയും ആദ്യ ദിനം നേടി.

രണ്ടാം ദിനമായ ഇന്ന് 4.36 കോടി രൂപയാണ് ചിത്രം നേടിയത്. നിലവില്‍, മൊത്തം നെറ്റ് കളക്ഷന്‍ 36.86 കോടി രൂപയാണ്. എന്നാല്‍ ഇന്ന് രാത്രിയോടെ ഈ സംഖ്യയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അണിയറപ്രവര്‍ത്തകരും അതത് മാര്‍ക്കറ്റുകളിലെ വിതരണക്കാരുടെയും കണക്കുകള്‍ അനുസരിച്ച് പല രാജ്യങ്ങളിലും ഇന്ത്യന്‍ സിനിമകളിലെ റെക്കോര്‍ഡ് കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. യുകെ, ന്യൂസിലന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഒരു ഇന്ത്യന്‍ സിനിമ എക്കാലത്തും നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍, സുബാസ്‌കരന്‍ അല്ലിരാജ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. 

മുരളി ഗോപി തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ പൃഥ്വിരാജ്, ടൊവിനോ തോമസ്, അഭിമന്യു സിംഗ്, മഞ്ജു വാര്യര്‍, ജെറോം ഫ്‌ലിന്‍, എറിക് എബൗനി എന്നിവരാണ് മറ്റു താരങ്ങള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News