close

News WrapGet Handpicked Stories from our editors directly to your mailbox

Video: അജയ് ദേവ്ഗണിന്‍റെ പ്രണയത്തിന് നൂറില്‍ നൂറ്!!

അജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത്, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ദേ ദേ പ്യാര്‍ ദേ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 

Updated: Jun 12, 2019, 04:07 PM IST
 Video: അജയ് ദേവ്ഗണിന്‍റെ പ്രണയത്തിന് നൂറില്‍ നൂറ്!!

ജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത്, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ദേ ദേ പ്യാര്‍ ദേ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 

അര്‍ജിത് സിംഗ് ആലപിച്ച ‘തൂ മിലാ തൂഹേ നാ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുനാൽ വർമ്മയുടെ വരികൾക്ക് അമാൽ മാലിക്കാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഒരു വർഷത്തിനു ശേഷം അർജിത് സി൦ഗു൦ അർമാൻ മാലിക്കും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമ്മിലുള്ള പ്രണയമാണ് ഗാന രംഗത്തിലുള്ളത്. 

ഗാനത്തിലെ അജയ് ദേവ്ഗണിന്‍റെ പ്രകടനത്തിന് നൂറില്‍ നൂറു മാര്‍ക്ക് നല്‍കാമെന്നാണ് ആരാധകര്‍ പറയുന്നത്. അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശിഷ് എന്ന അന്‍പതുകാരനായാണ് അജയ് വേഷമിടുന്നത്. 

ഇരുപത്തിയാറുകാരിയായ കാമുകിയായി രാകുല്‍ പ്രീതും ആശിഷിന്‍റെ മുന്‍ഭാര്യയായി തബുവും വേഷമിടുന്നു. പ്രായം കുറച്ച് കാണിക്കാന്‍ ശ്രമിക്കുന്ന നായകന്‍മാര്‍ക്കിടയിലേക്ക് ഏറെ വ്യത്യസ്തനായാണ്‌ അജയ് പ്രത്യക്ഷപ്പെടുന്നത്.

ഇരുപത്തിയഞ്ച് വയസുകാരനായ മകനുള്ള ആശിഷ് ഇരുപത്തിയാറുകാരിയെ പ്രണയിക്കുമ്പോഴുണ്ടാകുന്ന രസക്കാഴ്ചകളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 

ഹൗസ്ഫുള്‍3 യ്ക്ക് ശേഷം അജയും തബുവും ഒരുമിച്ചെത്തുന്ന ചിത്രമാണ് 'ദേ ദേ പ്യാര്‍ ദേ'. ടിസീരിസും ലവ്‌ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തിയിരുന്നു.