)
തൃശൂർ: 55ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ ആണ്. മികച്ച ചിത്രം ആയി മഞ്ഞുമ്മൽ ബോയ്സ് തെരഞ്ഞെടുക്കപ്പെട്ടു.
പ്രേമലു ആണ് ജനപ്രിയ ചിത്രം. മികച്ച സ്വഭാവ നടി - ലിജോമോൾ ജോസ് (നടന്ന സംഭവം), മികച്ച സ്വഭാവ നടൻ - സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ ഭരതൻ (ഭ്രമയുഗം), മികച്ച സംവിധായകൻ - ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്), പ്രത്യേക ജൂറി പരാമർശം (അഭിനയം) - ടൊവിനോ തോമസ് (എആർഎം), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം), ജ്യോതിർമയി (ബൊഗെയ്ൻ വില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്).
മികച്ച ചലച്ചിത്ര ഗ്രന്ഥം പെൺ പാട്ട് താരകൾ, സീ എസ് മീനാക്ഷി
മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകൾ - ഡോ വത്സൻ വാതുശേരി
പ്രത്യേക ജൂറി അവാർഡ് - പാരഡൈസ്
വിഷ്വൽ എഫക്ട്സ് - ചിത്രം എആർഎം
നവാഗത സംവിധായകൻ - ഫാസിൽ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ
മികച്ച ജനപ്രിയ ചിത്രം - പ്രേമലു
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - സയനോര ഫിലിപ്പ് (ബറോസ്)
ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - ഭാസി വൈക്കം (ബറോസ്)
വസ്ത്രാലങ്കാരം - സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ൻവില)
മേക്കപ്പ് ആർട്ടിസ്റ്റ് - റോണക്സ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻവില്ല)
മികച്ച പിന്നണി ഗായിക - സെബാ ടോമി
മികച്ച പിന്നണി ഗായകൻ - കെഎസ് ഹരിശങ്കർ (എആർഎം)
മികച്ച പശ്ചാത്തല സംഗീത സംവിധായകൻ - ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
മികച്ച സംഗീത സംവിധായകൻ - സുഷിൻ ശ്യാം (ബൊഗെയ്ൻ വില്ല)
മികച്ച ഗാനരചയിതാവ് - വേടൻ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥ - ലാജോ ജോസ്, അമൽ നീരദ് (ബൊഗെയ്ൻ വില്ല)
മികച്ച തിരക്കഥാകൃത്ത് - ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ഛായാഗ്രഹകൻ - ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച കഥാകൃത്ത് - പ്രസന്ന - (പാരഡൈസ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.