നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ ഭാവനയും ഗണേഷും!!

'എല്ലാവര്‍ക്കുമുണ്ടാകും ഒരു പ്രണയ കഥ' 

Sneha Aniyan | Updated: Apr 17, 2019, 11:12 AM IST
 നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ ഭാവനയും ഗണേഷും!!

മിഴില്‍ വന്‍ വിജയമായി മാറിയ വിജയ്‌ സേതുപതി-തൃഷ ചിത്രം 96ന്‍റെ കന്നഡ പതിപ്പിലെ ട്രെയിലര്‍ പുറത്തിറങ്ങി.  

'എല്ലാവര്‍ക്കുമുണ്ടാകും ഒരു പ്രണയ കഥ' എന്ന അടിക്കുറിപ്പോടെ തുടങ്ങുന്ന ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്‌. 

മലയാളികളുടെ പ്രിയതാരം ഭാവന ജാനുവായെത്തുന്ന ചിത്രത്തില്‍ റാം എന്ന കഥാപാത്രമായെത്തുന്നത് കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ്. 
 
'99' എന്ന ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ്.റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ഇന്‍സ്പെക്ടര്‍ വിക്രം, മഞ്ചിന ഹാനി തുടങ്ങിയ ചിത്രങ്ങളിലൂടെ വിവാഹ ശേഷവും കന്നഡയില്‍ സജീവ സാന്നിധ്യമായിരുന്നു ഭാവന. 

തമിഴില്‍ സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കന്നഡ പതിപ്പ് സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

96 ന്‍റെ തമിഴ് പതിപ്പ് കണ്ട ശേഷമാണ് കന്നഡ പതിപ്പില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കിയിരുന്നു. 

സന്തോഷ് റായ് പതാജേ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാമു എന്‍റര്‍പ്രൈസസാണ്. 

കന്നഡത്തിനു പുറമെ തെലുങ്കിലും 96ന് റീമേക്ക് ഒരുങ്ങുന്നുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. 

സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം.