'A suitable boy': തബുവിന്‍റെ കാമുകനായി ഇഷാന്‍!!

രാഷ്ട്രീയക്കാരന്‍റെ അനുസരണയില്ലാത്ത മകന് വേശ്യയായ  സയീദ ഭായിയോട് തോന്നുന്ന പ്രണയ൦. വിക്രം സേത്തിന്‍റെ 'A suitable boy' എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ് സീരിസ്.

Sneha Aniyan | Updated: Dec 3, 2019, 12:56 PM IST
'A suitable boy': തബുവിന്‍റെ കാമുകനായി ഇഷാന്‍!!

മീര നായര്‍ ഒരുക്കുന്ന ടിവി സീരിസ് 'A suitable boy'യുടെ ഫസ്റ്റ് ലുക്ക്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ബോളിവുഡ്-തെന്നിന്ത്യന്‍ താര൦ തബു, ബോളിവുഡ് യുവതാരം ഇഷാന്‍ ഖട്ടര്‍ എന്നിവരാണ്‌ സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഫസ്റ്റ് ലൂക്കിൽ പ്രണയജോഡികളായാണ് തബുവും ഇഷാനും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിക്രം സേത്തിന്‍റെ 'A suitable boy' എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ് സീരിസ്. 

മാൻ കപൂർ, സയീദ ഭായ് എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇഷാനും തബുവും സീരിസില്‍ അവതരിപ്പിക്കുന്നത്. 

മഹേഷ്‌ കപൂര്‍ എന്ന രാഷ്ട്രീയക്കാരന്‍റെ അനുസരണയില്ലാത്ത മകന് (മാന്‍ കപൂര്‍) വേശ്യയായ  സയീദ ഭായിയോട് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പ്രമേയം. 

 
 
 
 

 
 
 
 
 
 
 
 
 

First look #ASuitableBoy @bbcone #MiraNair

A post shared by Tabu (@tabutiful) on

ബിബിസി വൺ ആണ് പ്രൊഡക്‌ഷൻ. ആറ് ഭാഗങ്ങളായാകും ചിത്രം എത്തുക.തന്യ മണിക്തല, രസിക ദുഗൽ, ഷഹന ഗോസ്വാമി, നമിതാ ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കരണ്‍ ജോഹര്‍, താര സുതാരിയ, ആയുഷ്മാന്‍ ഖുറാന, മീരാ രാജ്പുത് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചിത്രത്തിനും അണിയറ പ്രവര്‍ത്തകാര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.