ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളിയിലെ വീഡിയോ ഗാനം പുറത്തുവിട്ടു. താരം എന്ന ഗാനമാണ് പുറത്തുവിട്ടത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജൂൺ 6ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. വലിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്.
കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സേതുനാഥ് പത്മകുമാർ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
Also Read: Padakkalam Ott: സുരാജ്-ഷറഫുദ്ദീൻ ചിത്രം പടക്കളം ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രത്തിന്റെ നിർമ്മാണം. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്.
സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ: ബിജിബാൽ, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: തെസ് ബിജോയ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









