ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി എന്ന ചിത്രം നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്. സേതുനാഥ് പദ്മകുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം റിലീസിന് തയാറെടുക്കുന്നത്. തന്റെ ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയില്‍ പോയ ആരുടെയും കൈയില്‍ നിന്ന് ആഭ്യന്തര കുറ്റവാളി ചിത്രം നിര്‍മ്മിക്കാന്‍ ഒരു തുകയും മേടിച്ചിട്ടില്ല എന്ന് നിര്‍മ്മാതാവ് നൈസാം സലാം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോഴിതാ സുപ്രീംകോടതിയിൽ നിന്ന് ആഭ്യന്തര കുറ്റവാളിയുടെ റിലീസിലേക്ക് ആസ്പദമായ ഉത്തരവ് നേടിയിരിക്കുകയാണ് നൈസാം സലാം. നൈസാം സലാമിന് വേണ്ടി അഡ്വ: ഉമാ ദേവി, അഡ്വ: സുകേഷ് റോയ്, അഡ്വ: മീര മേനോന്‍ എന്നിവരാണ്ര്‍ സുപ്രീംകോടതിയിൽ ഹാജരായത്.
പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.
Also Read: Dolby Dinesan: താമർ ഒരുക്കുന്ന നിവിൻ പോളി ചിത്രം; ഈ മാസം ചിത്രീകരണം തുടങ്ങുന്നു
സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ: ബിജിബാൽ, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: തെസ് ബിജോയ്.
സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ: ബിജിബാൽ, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: തെസ് ബിജോയ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









