Aabhyanthara Kuttavali Release: പ്രതിസന്ധികളൊഴിഞ്ഞു, 'ആഭ്യന്തര കുറ്റവാളി'ക്ക് പുതിയ റിലീസ് തിയതി; ആസിഫ് ചിത്രം തിയേറ്ററുകളിലേക്ക്

നിയമപോരാട്ടാങ്ങൾക്കൊടുവിൽ ജൂൺ 6ന് ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്ക് എത്തുകയാണ്.   

Written by - Zee Malayalam News Desk | Last Updated : May 31, 2025, 07:54 PM IST
  • കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്.
  • റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ വിഭാ​ഗത്തിലെത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി.
  • സേതുനാഥ് പത്മകുമാർ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
Aabhyanthara Kuttavali Release: പ്രതിസന്ധികളൊഴിഞ്ഞു, 'ആഭ്യന്തര കുറ്റവാളി'ക്ക് പുതിയ റിലീസ് തിയതി; ആസിഫ് ചിത്രം തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്ക്. വലിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ വിഭാ​ഗത്തിലെത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സേതുനാഥ് പത്മകുമാർ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 

Add Zee News as a Preferred Source

ജൂൺ 6ന് ചിത്രം തിയേറ്ററുകളിൽ എത്തും. നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയില്‍ പോയ ആരുടെയും കൈയില്‍ നിന്ന് ആഭ്യന്തര കുറ്റവാളി ചിത്രം നിര്‍മ്മിക്കാന്‍ ഒരു തുകയും മേടിച്ചിട്ടില്ല എന്ന് നിര്‍മ്മാതാവ് നൈസാം സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതിയിൽ നിന്ന് ആഭ്യന്തര കുറ്റവാളിയുടെ റിലീസിന് അനുകൂലമായ ഉത്തരവ് നേടിയെടുക്കുകയായിരുന്നു നൈസാം സലാം. 

Also Read: Unni Mukundan Assaulting Case: 'കൂളിം​ഗ് ​ഗ്ലാസ് വലിച്ചെറിഞ്ഞു, ദേഹത്ത് തൊട്ടിട്ടില്ല'; വിപിനെ മർദ്ദിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഉണ്ണി മുകുന്ദന്‍​

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രത്തിന്റെ നിർമ്മാണം. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു. 

സിനിമാട്ടോഗ്രാഫർ: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട്  സ്കോർ: ബിജിബാൽ, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: തെസ് ബിജോയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News