കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി തിയേറ്ററുകളിലെത്തിയ ആദിയും അമ്മുവും മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപെടുന്ന പ്രശ്നങ്ങളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിഷ്ക്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് നാം പകർന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ, അവരുടെ വ്യക്തിത്വ വികാസത്തെയും സ്വഭാവ രൂപീകരണത്തെയും സ്വാധീനിക്കാറുണ്ട്. ആദി എന്ന പത്തു വയസ്സുകാരനും സംഭവിച്ചത് അതായിരുന്നു. ആദിയുടെ കൂടെ താമസിക്കുന്ന അമ്മാവനിൽ നിന്നും കേൾക്കുന്ന നിറം പിടിപ്പിച്ച കഥകൾ, ആദിയെ അതീന്ദ്രീയ ശക്തികൾക്കു പിന്നാലെ പോകാൻ പ്രേരകമാക്കുന്നു. നിരവധി ശ്രമങ്ങൾക്കൊടുവിൽ, പതിയിരിക്കുന്ന അപകടങ്ങളറിയാതെ അവൻ ആ ലോകത്തേക്ക് കടക്കുന്നു. ആ യാത്ര അവനെ കൊണ്ടെത്തിക്കുന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഭീകരമായ വിപത്തിന്റെ വഴിയിലേക്കാണ്. അവിടുന്ന് അങ്ങോട്ട് ചിത്രം പുതിയ മാനം കൈവരിക്കുന്നു.


ALSO READ: മംമ്ത മോഹൻദാസിന്റെ ലൈവ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?


കൊല്ലം പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ, ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ, എസ് പി മഹേഷ്, അജിത്കുമാർ, അഞ്ജലി നായർ, ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു.


ബാനർ – അഖിൽ ഫിലിംസ്, നിർമ്മാണം -സജി മംഗലത്ത്, സംവിധാനം – വിൽസൺ തോമസ്, സജി മംഗലത്ത്, കഥ തിരക്കഥ ഗാനരചന – വിൽസൺ തോമസ്, ഛായാഗ്രഹണം – അരുൺ ഗോപിനാഥ് , എഡിറ്റിംഗ് – മുകേഷ് ജി മുരളി, പ്രൊഡക്ഷൻ കൺട്രോളർ - നിജിൽ ദിവാകരൻ, പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ –  എസ്. പി. മഹേഷ്,  അസ്സോസിയേറ്റ് ഡയറക്ടർ - രതീഷ് ഓച്ചിറ, ഋഷിസൂര്യൻ പോറ്റി, സംഗീതം – ആന്റോ ഫ്രാൻസിസ് , ആലാപനം – ജാസി ഗിഫ്റ്റ്, കെ. കെ. നിഷാദ്, ജാനകി നായർ, കല- ജീമോൻ മൂലമറ്റം, ചമയം -ഇർഫാൻ, കോസ്‌റ്റ്യും – തമ്പി ആര്യനാട്, കോറിയോഗ്രാഫി – വിനു മാസ്റ്റർ, പശ്ചാത്തല സംഗീതം – വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി, അനീഷ് കല്ലേലി, ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ , വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ് , ഫിനാൻസ് മാനേജർ – ബിജു തോമസ്, സ്റ്റിൽസ് – സുനിൽ കളർലാന്റ്, പി ആർ ഓ – വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.