)
ആദ്യ രണ്ട് ഭാഗങ്ങൾ ഹിറ്റ്, മൂന്നാം ഭാഗവും ഹിറ്റാക്കാൻ തയാറാെടുക്കുകയാണ് ആട് 3 ടീം. തിയേറ്ററിൽ പരാജയമായിരുന്ന ആട് ഡിജിറ്റൽ റിലീസിന് ശേഷമാണ് വലിയ ഹിറ്റായത്. തുടർന്നാണ് രണ്ടാം ഭാഗം പുറത്തിറക്കിയത്. എന്നാൽ ആദ്യ ഭാഗത്തിന്റെ അത്രയും വിജയം രണ്ടാം ഭാഗത്തിനുണ്ടായില്ല. ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന ക്യാരക്ടർ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഴോണറിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സൈജു കുറുപ്പ്. അറയ്ക്കൽ അബു എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്. ടൈം ട്രാവൽ ചിത്രമാണ് ആട് 3 എന്ന് സൈജു പറയുന്നു. രണ്ട് കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് സിനിമയുടേതെന്നും താരം വ്യക്തമാക്കി. മൂന്നാം ഭാഗം വളരെ രസകരമായ ചിത്രമായിരിക്കും. ആദ്യ രണ്ട് ഭാഗങ്ങൾ കണ്ട് രസിച്ച പ്രേക്ഷകർക്ക് മൂന്നാം ഭാഗവും ഇഷ്ടപ്പെടുമെന്നും താരം പറയുന്നു.
ആളുകളുടെ പ്രതീക്ഷയ്ക്കും മുകളിൽ സിനിമ വരുമെന്നാണ് പ്രതീക്ഷയെന്ന് സൈജു കുറുപ്പ് പറഞ്ഞു. വലിയ ക്യാൻവാസിൽ വലിയ ബജറ്റിലാണ് ചിത്രമെത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങൾക്ക് എത്രയായോ അത് രണ്ടും കൂടി ചേർത്താൽ ആകുന്നതിനേക്കാൾ മുകളിലാണ് ആട് 3യുടെ ബജറ്റെന്ന് സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.
മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.