)
ആട് 3ന് ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജയസൂര്യയും സംഘവും വീണ്ടും എത്തുമ്പോൾ തിയേറ്ററിൽ വലിയ വിജയം നേടാനാകുമെന്ന പ്രതീക്ഷയാണ് അണിയറക്കാർക്കും.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റ് വർക്കുകളും മറ്റും പൂർത്തിയാകുന്ന ഭാഗങ്ങളും വീഡിയോയിലുണ്ട്.
ആട് 3 ഒരു എപിക് ഫാന്റസി ചിത്രമായിരിക്കും എന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആട് 3 യുടെ തിരക്കഥ ഒരുക്കുന്നതും മിഥുൻ മാനുവൽ ആണ്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.