പ്രേക്ഷകര്‍ ഏറ്റെടുത്ത ഷാജി പാപ്പന്‍ എന്ന കഥാപാത്രമായി ജയസൂര്യയും സംഘവും വീണ്ടും എത്തുന്നു എന്ന വാർത്ത നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം മിഥുൻ മാനുവൽ ആടിന്റെ മൂന്നാം ഭാഗവുമായി എത്തുകയാണ്. മിഥുൻ തന്നെയായിരുന്നു ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ആട് 3 - വൺ ലാസ്റ്റ് റൈഡ് എന്ന ടാഗ്ലൈനോടെയാണ് സിനിമയെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ വിവരം അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്, തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമാണ് ഷൂട്ടിംഗ് വിവരവും പങ്കുവെച്ചിരിക്കുന്നത്.
ആദ്യ ഭാഗത്തിലെത്തിയ കഥാപാത്രങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും രണ്ടാം വരവിലുണ്ടായിരുന്നു. മൂന്നാം ഭാഗത്തിൽ ആരൊക്കെയുണ്ട് തുടങ്ങിയ കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു തന്നെയാണ് മൂന്നാം ഭാഗവും നിർമ്മിക്കുന്നത്.
Also Read: Sarkeet Movie: ഫീൽ ഗുഡ്, ഇമോഷണൽ "സർക്കീട്ട്"; ആസിഫ് അലിയ്ക്ക് ഹാട്രിക്ക്
2015 ഫെബ്രുവരി ആറിനായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ ചിത്രത്തിന് കാര്യമായ പ്രതികരണം ഉണ്ടായില്ലെങ്കിലും പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ ഷാജി പാപ്പന്‍ സൂപ്പര്‍ ഹിറ്റായി മാറി. ഈ തരംഗം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രണ്ടാം ഭാഗം പുറത്തിറക്കിയത്. എന്നാൽ ആദ്യ ഭാഗത്തിന്റെ അത്രയും പ്രേക്ഷക പ്രീതി നേടാൻ രണ്ടാം ഭാഗത്തിനായിരുന്നില്ല. 2017ൽ ആണ് ആട് 2 പുറത്തിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.