ബോളിവുഡിൽ ഏറെ ആരാധകരുളള ഒരു നടനാണ് ആമിർ ഖാൻ. സിനിമ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത് പോലെ തന്നെ താരം തന്റെ ജീവിത വിശേഷങ്ങളും ആരാധകർക്കിടയിൽ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തന്റെ കുടുംബ ജീവിതത്തെ കുറിച്ചും ചില കാര്യങ്ങൾ പങ്കു വെച്ചു.
2002 ലാണ് ആമിർ ഖാൻ ഭാര്യ റീന ദത്തയിൽ നിന്ന് വിവാഹം മോചനം തേടുന്നത്. താരത്തിന്റെ വിവാഹ മോചനം അന്ന് വാർത്തകളിൽ നിറഞ്ഞുനിന്നു. റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമുളള തന്റെ ജീവിതത്തെ കുറിച്ചാണ് ആമിർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
'വിവാഹം ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഞാൻ മദ്യത്തിന് അടിമപ്പെട്ടു, ഒരു ദിവസം പോലും മദ്യമില്ലാതെ ജീവിക്കാൻ എനിക്ക് ആയിരുന്നില്ല' എന്നാണ് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒരു 2- 3 വർഷം വരെ എനിക്ക് അഭിനയിക്കാൻ പോലും കഴിയാത്ത വിധം ഞാൻ മദ്യപനായെന്നും താരം പറഞ്ഞു.
2005-ൽ താരം കിരൺ റാവുവിനെ വിവാഹം കഴിച്ചു. 2011-ൽ സറോഗസിയിലൂടെ ആമിറിനും കിരൺ റാവുവിനും ഒരു മകൻ ജനിച്ചു. പക്ഷേ ആ ബന്ധവും അധിക നാൾ നീണ്ടു പോയില്ല. 2021-ൽ ആമിറും കിരണും വേർപിരിഞ്ഞു. താരത്തിന്റെ 60-ാം ജന്മദിനാഘോഷത്തിൽ ആമിർ ആരാധകർക്ക് തന്റെ കാമുകി ഗൗരി സ്പ്രാറ്റിനെ പരിചയപ്പെടുത്തി. 18 മാസമായി തങ്ങൾ ഡേറ്റിംഗിലാണെന്നും ആമീർ പറഞ്ഞു.
അതെസമയം തന്റെ പുതിയ ചിത്രമായ 'സീതാരേ സമീൻ പറി'ന്റെ വിശേഷങ്ങളെ കുറിച്ചും താരം അഭിമുഖത്തിൽ പങ്കുവെച്ചു. താരേ സമീൻ പറിന്റെ
തുടർച്ചയായ ഈ ചിത്രം 2018 ലെ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും താരം അഭിമുഖത്തിൽ പങ്കുവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്