അമീർ ഖാന്റെ വീട്ടിലും കോറോണ; താരത്തിന്റെ അമ്മയ്ക്കും കോറോണ ടെസ്റ്റ് നടത്തും

 പൂർണ്ണമായും വീട്ടിൽ തന്നെ കഴിഞ്ഞിട്ടുപോലും ബോളിവുഡിലെ താരങ്ങൾക്ക് പോലും ഈ പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടാൻ കഴിയുന്നില്ല.    

Updated: Jun 30, 2020, 03:14 PM IST
അമീർ ഖാന്റെ വീട്ടിലും കോറോണ; താരത്തിന്റെ അമ്മയ്ക്കും കോറോണ ടെസ്റ്റ് നടത്തും

ന്യുഡൽഹി: കൊറോണ വൈറസ് രാജ്യത്ത്  ദിനംപ്രതി വർധിച്ചു വരികയാണ്. ഓരോദിവസവും രോഗികളുടെ എണ്ണം ആയിരത്തിലധികം കൂടുകയാണ്. പൂർണ്ണമായും വീട്ടിൽ തന്നെ കഴിഞ്ഞിട്ടുപോലും ബോളിവുഡിലെ താരങ്ങൾക്ക് പോലും ഈ പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടാൻ കഴിയുന്നില്ല. 

ഇപ്പോഴിതാ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന അമീർ ഖാന്റെ വീടിനേയും കൊറോണ കടന്നുപിടിച്ചിരിക്കുകയാണ്.  ഇക്കാര്യം അമീർ ഖാൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.  കുറച്ച് മണിക്കൂറുകൾക്ക് മുൻപ് അമീർ ഖാൻ ട്വിറ്ററിൽ ഒരു കത്ത് പങ്കിട്ടിരുന്നു. കത്തിൽ അദ്ദേഹം വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.   തന്റെ കുറച്ച് സ്റ്റാഫ് അംഗങ്ങൾക്ക് കൊറോണ പോസിറ്റീവ് ആണെന്നും അതിനുശേഷം അദ്ദേഹം പൂർണ്ണമായും quarantine ൽ ആണെന്നും.  കുടുംബാംഗങ്ങൾക്കെല്ലാം കോറോണ ടെസ്റ്റ് നടത്തിയെങ്കിലും അവർക്കെല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും ഇനി അമ്മയ്ക്ക് കൂടി കോറോണ പരിശോധന നടത്തണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

 

 

Also read: ഭീഷണി സന്ദേശത്തെ തുടർന്ന് മുംബൈ താജ് ഹോട്ടലിന്റെ സുരക്ഷ ശക്തമാക്കി 

ഈ ദിവസങ്ങളിൽ ആമിർ ഖാൻ തന്റെ വരാൻ പോകുന്ന സിനിമയായ 'ലാൽ സിംഗ് ചദ്ദ' യുടെ തിരക്കിലായിരുന്നു.   ചിത്രത്തിൽ കരീന കപൂർ ഖാൻ ആയിരിക്കും അദ്ദേഹത്തിന്റെ നായിക.  കൊറോണ പകർച്ചവ്യാധിയുടെ സാഹചര്യങ്ങൾ ഈ സിനിമയിലും അദ്ദേഹം കാണിക്കുമെന്ന് മുൻ ദിവസങ്ങളിൽ വന്ന വർത്തകളിൽ സൂചിപ്പിച്ചിരുന്നു.  

കൊറോണ വൈറസ് കേസുകൾ രാജ്യത്തുടനീളം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,522 പുതിയ കൊറോണ കേസുകളാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത് മാത്രമല്ല 418 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.  രാജ്യത്ത് മൊത്തം കൊറോണ കേസുകളുടെ എണ്ണം 5,66,840 ആണ്.  ഇതിൽ 2,15,125 ഇപ്പോൾ ചികിത്സ തേടുകയാണ്.  ഏകദേശം 3,34,822 പേർക്ക് സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധ മൂലം ഇതുവരെ മരണമടഞ്ഞത് 16,893 പേരാണ്.