വാരിയംകുന്നൻ: തിരക്കഥാകൃത്ത് തെറിച്ചു, സിനിമ മുന്നോട്ട്

സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ  അദ്ദേഹത്തോട് വിശദീകരണം ആരായുകയും  ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തതായി ആഷിക് അബു അറിയിച്ചു. 

Last Updated : Jun 27, 2020, 12:54 PM IST
വാരിയംകുന്നൻ: തിരക്കഥാകൃത്ത് തെറിച്ചു, സിനിമ മുന്നോട്ട്

വിവാദപരമായ പൃഥ്വിരാജ് ആഷിഖ് ആബു ചിത്രമായ വാരിയംകുന്നന്റെ തിരക്കഥാകൃത്ത് തെറിച്ചു. റമീസ് മുഹമ്മദ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ  അദ്ദേഹത്തോട് വിശദീകരണം ആരായുകയും  ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തതായി ആഷിക് അബു അറിയിച്ചു. 

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും...

Posted by Aashiq Abu on Friday, June 26, 2020

ചിത്രത്തിനെതിരെ സംഘ പരിവാര്‍ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ കലാപക്കൊടി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറിയ തിരക്കഥാകൃത്ത് റമീസ് മുഹമ്മദിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ആഷിക് അബു രംഗത്തെത്തിയിരുന്നു.

Also Read: 'കടുവാക്കുന്നിൽ കുറുവാച്ചൻ' മാസ്സ് ലുക്കിൽ സുരേഷ് ഗോപി

ആഷിക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം 

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത.  

മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ  അദ്ദേഹത്തോട് വിശദീകരണം ആരായുകയും  ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു.  

തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും  ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്. 
ആഷിഖ് അബു

More Stories

Trending News