)
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. നെഗറ്റീവ് ഷെയ്ഡിലെത്തിയ നായകനെയും അതിന്റെയും സംവിധായകനെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ ചിത്രമായിരുന്നു മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. അഭിനവിന്റെ ആദ്യ ചിത്രമായിരുന്നു ഇത്.
ഇപ്പോഴിതാ അഭിനവ് തന്റെ പുതിയ ചിത്രത്തിന് തുടക്കമിട്ടിരിക്കുകയാണ്. 'മോളിവുഡ് ടൈംസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നസ്ലെൻ ആണ് നായകൻ. ചിത്രം നേരത്തെ അനൗൺസ് ചെയ്തിരുന്നു. സിനിമയുടെ പൂജ ഇന്ന് നടന്നു. ഫസ്റ്റ് ക്ലാപ്പ് അടിച്ചത് നടൻ ഫഹദ് ഫാസിൽ ആണ്. എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ചാണ് പൂജ നടന്നത്. നസ്ലൻ, ഫഹദ് ഫാസിൽ, ആഷിക് ഉസ്മാൻ, ബിനു പപ്പു, അൽത്താഫ് സലിം, സംവിധായകരായ തരുൺ മൂർത്തി, അരുൺ ടി. ജോസ്, അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റിൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് മോളിവുഡ് ടൈംസ് പറയുന്നതെന്നാണ് സൂചന. ജേക്സ് ബിജോയ് ആണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. രാമു സുനിൽ ആണ് തിരക്കഥയൊരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.