തര്‍ക്ക൦ തീര്‍ന്നു; നവകേരളത്തിനായി താരങ്ങള്‍ അബുദാബിയിലേക്ക്

ഇന്നലെ വൈകിട്ട് ഇരു കൂട്ടരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

Last Updated : Nov 12, 2018, 10:28 AM IST
തര്‍ക്ക൦ തീര്‍ന്നു; നവകേരളത്തിനായി താരങ്ങള്‍ അബുദാബിയിലേക്ക്

കൊച്ചി: വിദേശ താര നിശയുമായി ബന്ധപ്പെട്ട് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും  തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം 

മുൻപ് നിശ്ചയിച്ച പ്രകാരം ഡിസംബർ 7-ന് അബുദാബിയിൽ വെച്ച് തന്നെ 'അമ്മ'യുടെ താരനിശ നടക്കും. ഇന്നലെ വൈകിട്ട് ഇരു കൂട്ടരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകൾക്കുമിടയിൽ ഭിന്നാഭിപ്രായം ഉയര്‍ന്നത്. 

താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ, നിർമ്മാതാക്കളുമായി ആലോചിക്കാതെ ഏകപക്ഷീയമായാണ് സംഘടന ഈ തീരുമാനം എടുത്തതെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം.

പ്രളയം സിനിമ മേഖലയേയും ബാധിച്ചിട്ടുണ്ട്. അതിനാല്‍, ഷൂട്ടിംഗ് നിര്‍ത്തി വച്ച്  താരങ്ങളെ വിട്ട് നല്‍കാനാകില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആദ്യ നിലപാട്. 

കൂടാതെ, 2019 മാർച്ച്‌ അവസാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേർന്ന് കേരളത്തിലും  താരനിശ നടത്തും. 
 

Trending News