കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയത്. വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. തനിക്കെതിരേ അധിക്ഷേപകരമായ വാർത്ത നൽകുന്ന ചില വെബ്സൈറ്റുകളുടെ പേര് ഉൾപ്പെടുത്തിയാണ് പരാതി.
സോഷ്യൽ മീഡിയയിൽ കാവ്യക്കെതിരെയുള്ള മോശം കമൻറുകളുടെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തിയാണ് കാവ്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്.
വിവാഹത്തിന് ശേഷം വളരെ മോശമായതും അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ഇതേതുടർന്ന് വനിത സിഐ കാവ്യയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സൈബർ പോലീസ് കേസ് അന്വേഷണം തുടങ്ങി.