മലയാളികള്‍ 'നരേന്ദ്ര മോദി'യെ സ്വീകരിക്കണം!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോദി' മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 

Last Updated : May 29, 2019, 12:16 PM IST
മലയാളികള്‍ 'നരേന്ദ്ര മോദി'യെ സ്വീകരിക്കണം!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോദി' മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 

മലയള ചലച്ചിത്രം ലൂസിഫറിലെ 'ബോബി' എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ വിവേക് ഒബ്റോയ് ആണ് 'പിഎം നരേന്ദ്ര മോദി'യില്‍ മോദിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ലൂസിഫര്‍ ഇരുകൈയു൦ നീട്ടി  സ്വീകരിച്ച മലയാളികള്‍ 'പിഎം നരേന്ദ്ര മോദി'യും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്ന് വിവേക് പറയുന്നു. 

ചിത്രത്തിന്‍റെ പ്രോമോഷനുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയ താരം ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 

കൊച്ചിയില്‍ നരേന്ദ്ര മോദി നിറഞ്ഞ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിവേക് പറഞ്ഞു. 'ബോബി'യെ സ്വീകരിച്ചത് പോലെ തന്നെ 'മോദി'യെയും സ്വീകരിക്കണമെന്നാണ് ഒബ്റോയ് പറയുന്നത്. 

‘എന്‍റെ രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്ന ടാഗ് ലൈനില്‍ തയാറാക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒ​മം​ഗ് കു​മാറാണ്. 

നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 23 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസായിരുന്നു പുറത്തിറക്കിയത്. 23 ഭാഷകളില്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 

ലെജന്‍റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

 

More Stories

Trending News