Ajith Kumar: നടൻ അജിത്തിന്റെ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽപെട്ടു

Ajith Kumar: അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 04:42 PM IST
  • ബെൽജിയത്തിലെ പരിശീലനതിനിടെ കഴിഞ്ഞ ദിവസം ആണ്‌ സംഭവം.
  • കാറിൽ നിന്ന് അജിത് പുറത്തിറങ്ങുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.
  • അപകടത്തിൽ നിന്നും നടൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Ajith Kumar: നടൻ അജിത്തിന്റെ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽപെട്ടു

കാർ റേസിങ് പരിശീലനത്തിനിടെ തമിഴ് സൂപ്പർ താരം അജിത്ത് കുമാറിന്റെ കാർ അപകടത്തിൽ പെട്ടു. ബെൽജിയത്തിലെ പരിശീലനതിനിടെ കഴിഞ്ഞ ദിവസം ആണ്‌ സംഭവം. അജിത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു. കാറിൽ നിന്ന് അജിത് പുറത്തിറങ്ങുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ നിന്നും നടൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അജിത് ആരോഗ്യവാൻ ആണെന്നും ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കും എന്നും താരത്തിന്റെ ടീം അറിയിച്ചു. 

ഇതാദ്യമായല്ല, അജിത്ത് റേസിംഗിനെ അപകടത്തിൽ പെടുന്നത്. സിനിമകൾക്കൊപ്പം കാർ റേസിംഗിനോടുള്ള പാഷനും സൂക്ഷിക്കുന്ന അജിത്ത് ഇതിനു മുൻപും പല തവണ അപകടങ്ങൾ നേരിട്ടിട്ടുണ്ട്.  മുമ്പൊരു റേസ് മത്സരത്തിൽ, കാർ നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. അന്നും അജിത് ഭാഗ്യവശാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യുകയായിരുന്നു.

Also read-Kerala Lottery Result: 80 ലക്ഷം നേടിയതാര്? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

അടുത്തിടെ, റേസിങ് ട്രാക്കിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു അജിത്. 24എച്ച് സീരീസ് കാറോട്ട മത്സരത്തിൽ അജിത്തിന്റെ ടീം വിജയം നേടി. ദുബായിൽ നടന്ന മത്സരത്തിൽ അജിത് കുമാർ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫി അജിത് സ്വന്തമാക്കിയിരുന്നു. 

അതേസമയം, അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി തമിഴ്‍നാട്ടില്‍ മാത്രമായി 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലി 200 കോടിയിലധികം ആഗോളതലത്തില്‍ നേടിയിരിക്കുകയാണ് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദിക് രവിചന്ദറാണ് സംവിധാനം നിര്‍വഹിച്ച ചിത്രം കേരളത്തില്‍ നിന്ന് മാത്രമായി ഒരാഴ്‍ചയില്‍ 3.63 കോടി രൂപയാണ് നേടിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News