Dhanush vs Nayanthara: 'ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം, നഷ്ടമായത് കോടികള്‍, ദൃശ്യങ്ങൾക്കായി വിഘ്നേഷ് രഹസ്യ നീക്കം നടത്തി': ആരോപണവുമായി ധനുഷ്

വിഘ്നേഷിന്റെയും നയൻതാരയുടെയും വിവാഹ ഡോക്യുമെന്‍ററിക്കായി നാനും റൗ‍‍‍‍ഡി താൻ സിനിമയുടെ ദൃശ്യങ്ങൾ രഹസ്യമായി വിട്ടുനൽകണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Dec 13, 2024, 03:09 PM IST
  • നാനും റൗഡി താൻ തുടങ്ങിയത് 4 കോടി ബജറ്റിലാണ്.
  • നയനതാരയും വിഘ്നേഷും പ്രണയത്തിലായതോടെ സിനിമയുടെ ചിത്രീകരണം വൈകി.
Dhanush vs Nayanthara: 'ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം, നഷ്ടമായത് കോടികള്‍, ദൃശ്യങ്ങൾക്കായി വിഘ്നേഷ് രഹസ്യ നീക്കം നടത്തി': ആരോപണവുമായി ധനുഷ്

ചെന്നൈ: നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ. നയന്‍താരയ്ക്ക് എതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ ഇരുവർക്കുമെതിരെ രൂക്ഷവിമർശനങ്ങളാണ് ധനുഷ് ഉന്നയിച്ചിരിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ പരാജയത്തിന് കാരണം ഇരുവരുടെയും പ്രണയമാണെന്ന് ധനുഷ് പറഞ്ഞു.

നാനും റൗഡി താൻ തുടങ്ങിയത് 4 കോടി ബജറ്റിലാണ്. നയനതാരയും വിഘ്നേഷും പ്രണയത്തിലായതോടെ സിനിമയുടെ ചിത്രീകരണം വൈകി. പിന്നീട് സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവാകുകയും ചെയ്തു. സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് വിഘ്നേഷ് നയൻതാരയ്ക്ക് പിന്നാലെ കൂടി. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിക്കുകയും ചെയ്തു. ഒട്ടും പ്രൊഫഷണൽ അല്ലാത്ത രീതിയിലായിരുന്നു ഇരുവരുടെയും  പെരുമാറ്റം. ഇതേതുടർന്ന് നിശ്ചയിച്ച ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കാതെ വന്നു. 

അതേസമയം ഇവരുടെ വിവാഹ ഡോക്യുമെന്‍ററിക്കായി നാനും റൗ‍‍‍‍ഡി താൻ സിനിമയുടെ ദൃശ്യങ്ങൾ രഹസ്യമായി വിട്ടുനൽകണമെന്ന് വിഘ്‌നേഷ് ആവശ്യപ്പെട്ടുവെന്ന് ധനുഷ് ആരോപിച്ചു. ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയറക്ടറെ ഫോണിൽ വിളിച്ചാണ് വിഘ്നേഷ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. തുടർന്ന് വിഘ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറയുന്നു. 

നയന്‍താര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നാനും റൗഡി താൻ ചിത്രത്തിൻ്റെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ച് പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നവംബര്‍ 27നാണ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ ധനുഷ്, നയന്‍താരയ്ക്കെതിരെ ഹര്‍ജി നല്‍കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News