Actor Lal: 'അത് ചെയ്തവരെ കൊന്നുകളയാനാണ് തോന്നിയത്, മാർട്ടിനെ സംശയിച്ചിരുന്നു'; ഗൂഢാലോചനയെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ലാൽ

മാർട്ടിനെ സംശയമുണ്ടെന്ന് പോലീസിനോട് പറഞ്ഞത് താനാണ്. അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്.  

Written by - Karthika V | Last Updated : Dec 9, 2025, 03:03 PM IST
  • സംഭവം നടന്ന രാത്രി വന്ന പിടി തോമസ് മാർട്ടിൻ എന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിക്കണമന്നും അയാൾക്ക് നല്ല പെയ്ൻ ഉണ്ടെന്നും പറഞ്ഞപ്പോൾ അവനെ സംശയമുണ്ടെന്ന് പറഞ്ഞത് താനാണ്.
  • ഒരു നടൻ ആയതു കൊണ്ട് തന്നെ അവന്റേത് അഭിനയം ആണെന്ന് സംശയം തോന്നിയിരുന്നു.
Actor Lal: 'അത് ചെയ്തവരെ കൊന്നുകളയാനാണ് തോന്നിയത്, മാർട്ടിനെ സംശയിച്ചിരുന്നു'; ഗൂഢാലോചനയെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ലാൽ

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയെ കുറിച്ചും ആക്രമിക്കപ്പെട്ട ദിവസം രാത്രി നടന്ന സംഭവങ്ങളും വിവരിച്ച് നടനും സംവിധായകനുമായ ലാൽ. ആക്രമണം നടന്ന അന്ന് രാത്രി നടി തന്റെ വീട്ടിലേക്ക് വന്ന ശേഷം താൻ അനുഭവിച്ച വിഷമങ്ങളും സങ്കടവും പ്രശ്നങ്ങളുമൊക്കെ പറഞ്ഞപ്പോൾ അത് ചെയ്തവരെ കൊന്നുകളയാനാണ് തോന്നിയതെന്ന് ലാൽ പ്രതികരിച്ചു. പിടി തോമസ് അല്ല അന്നത്തെ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ചത് താനാണെന്നും ലാൽ വ്യക്തമാക്കി. അതിന് ശേഷമാണ് പിടി തോമസ് വന്നതെന്നും താരം പറഞ്ഞു. 

Add Zee News as a Preferred Source

കുറ്റക്കാരായ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ലാൽ പറഞ്ഞു. ഇന്നലെ വിധി വന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നു. വിധിയിൽ സന്തോഷമുണ്ടെന്നും ലാൽ കൂട്ടിച്ചേർത്തു. 

​ഗൂഢാലോചനയെ കുറിച്ച് തനിക്ക് പൂർണ്ണമായി അറിവില്ലെന്നും അതുകൊണ്ട് അതേകുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും താരം പറ‍ഞ്ഞു. എന്നെക്കാൾ കൂടുതൽ അത് അറിയാവുന്നത് മാധ്യമങ്ങൾക്കും അതിൽ കൂടുതൽ പോലീസിനും കോടതിക്കും അഭിഭാഷകർക്കുമാണ്. ​ഗൂഡാലോചനയെകുറിച്ച് ഏറ്റവും കുറവ് അറിയാവുന്ന ഒരാൾ മാത്രമാണ് താൻ. അതുകൊണ്ട് തന്നെ ഇക്കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നതിൽ അർഥമില്ലെന്നു തോന്നുന്നു. പൂർണമായി അറിയാത്ത ഒരു കാര്യത്തെപ്പറ്റി അഭിപ്രായം പറയരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനെന്നും ലാൽ വ്യക്തമാക്കി.

Also Read: Bhagyalakshmi Resignation: ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽ നിന്ന് രാജിവച്ച് ഭാ​ഗ്യലക്ഷ്മി

ഈ കേസ് തെളിയിക്കാൻ വേണ്ടി തന്റെ ഭാ​ഗത്ത് നിന്ന് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. മാർട്ടിനെ സംശയമുണ്ടെന്ന് പറയുന്നതും താനാണ്. സംഭവം നടന്ന രാത്രി വന്ന പിടി തോമസ് മാർട്ടിൻ എന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിക്കണമന്നും അയാൾക്ക് നല്ല പെയ്ൻ ഉണ്ടെന്നും പറഞ്ഞപ്പോൾ അവനെ സംശയമുണ്ടെന്ന് പറഞ്ഞത് താനാണ്. ഒരു നടൻ ആയതു കൊണ്ട് തന്നെ അവന്റേത് അഭിനയം ആണെന്ന് സംശയം തോന്നിയിരുന്നു. ഒരു ഉത്തരേന്ത്യൻ പോലീസുദ്യോ​ഗസ്ഥനോട് ഇക്കാര്യം പറഞ്ഞതോടെയാണ് പോലീസ് മാർട്ടിനെ കൊണ്ടു പോയത്. അത് താൻ ചെയ്ത വലിയൊരു കാര്യം ആണെന്ന് വിശ്വസിക്കുന്നുവെന്നും ലാൽ വ്യക്തമാക്കി.  

പിന്നീട് കോടതിയിലും പ്രോസിക്യൂഷനോടും ഒക്കെ ഞാനും എന്റെ കുടുംബവും കാര്യങ്ങളെല്ലാം കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും ലാൽ പറഞ്ഞു. ഇനി കേസ് സുപ്രീം കോടതിയിലേക്ക് പോയാൽ അപ്പോഴും തനിക്ക് എന്തൊക്കെ ചെയ്യാനാകുമോ അതൊക്കെ തീർച്ചയായും ചെയ്യുമെന്നും ലാൽ വ്യക്തമാക്കി. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആളല്ലെന്നും എന്തുകൊണ്ട് വിധി ഇങ്ങനെയായി എന്നും തനിക്ക് അറിയില്ല. വിധി പകര്‍പ്പ് പുറത്തുവരാതെ ഇതിൽ കൂടുതല്‍ പറയാനാകില്ല. കുറ്റക്കാരന്‍ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ലെന്നും ലാൽ പറഞ്ഞു.വല്ലാത്തൊരു സമാധാനക്കേടിലാണ് താനെന്നും അതുകൊണ്ട് തന്നെ വിധി വന്നശേഷം പെണ്‍കുട്ടിയെ വിളിച്ചിട്ടില്ലെന്നും ലാല്‍ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News