Jagadish: 'സിനിമകളിലെ തിന്മ സ്വാധീനിക്കുമെങ്കിൽ നന്മയും സ്വാധീനിക്കണ്ടേ?'; ജഗദീഷ്

Jagadish: സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ? ജഗദീഷിന്റെ മറുപടി

Written by - Zee Malayalam News Desk | Last Updated : Mar 4, 2025, 05:20 PM IST
  • സിനിമകളിലെ തിന്മ പ്രേക്ഷകരെ സ്വാധീനിക്കുമെങ്കിൽ നന്മയും സ്വാധീനിക്കണ്ടെ? എന്നാണ് ജഗദീഷ് ചോദിക്കുന്നത്.
  • പുതിയ ചിത്രമായ പരിവാറിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കവെയാണ് നടന്റെ പ്രതികരണം.
Jagadish: 'സിനിമകളിലെ തിന്മ സ്വാധീനിക്കുമെങ്കിൽ നന്മയും സ്വാധീനിക്കണ്ടേ?'; ജഗദീഷ്

സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുന്നതിൽ പ്രതികരിച്ച് നടൻ ജഗദീഷ്. സിനിമകളിലെ തിന്മ പ്രേക്ഷകരെ സ്വാധീനിക്കുമെങ്കിൽ നന്മയും സ്വാധീനിക്കണ്ടെ? എന്നാണ് ജഗദീഷ് ചോദിക്കുന്നത്. പുതിയ ചിത്രമായ പരിവാറിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കവെയാണ് നടന്റെ പ്രതികരണം.

Add Zee News as a Preferred Source

സഞ്ജയ് ദത്ത് നായകനായ 'ലഗേ രഹോ മുന്ന ഭായ്' എന്ന സിനിമയിൽ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ അത് എത്രപേർ സ്വീകരിച്ചു എന്ന് ജഗദീഷ് ചോദിച്ചു. അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇൻഫ്ലുവൻസ്ഡ് ആകും. നന്മ കണ്ടാല്‍ ഇൻഫ്ലുവൻസ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ? എന്നും താരം ചോദിക്കുന്നു. പിന്നെ നടന്റെ കാര്യം, ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. 'മാർക്കോ'യിൽ ടോണി ഐസക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ?'

‘ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ചിട്ടില്ല. ഒരു സ്‌കൂളില്‍ പോയാലോ കോളേജില്‍ പോയാലോ സ്‌നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ജഗദീഷ് കൊടുക്കുന്ന സന്ദേശം തിരസ്‌കരിച്ചിട്ട് ടോണി ഐസക് കൊടുക്കുന്ന സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും ഒരു തര്‍ക്ക വിഷയം തന്നെയാണ്,’ എന്ന് ജഗദീഷ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News