Sarapanjaram Re-release: 46 വർഷങ്ങൾക്ക് ശേഷം ജയന്റെ 'ശരപഞ്ജരം' റീ റിലീസ്; ട്രെയിലർ പുറത്ത്

Sarapanjaram Re-release: 1979ൽ റിലീസ് ചെയ്ത ചിത്രമാണ് 'ശരപഞ്ജരം'

Written by - Zee Malayalam News Desk | Last Updated : Apr 19, 2025, 03:40 PM IST
  • ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്
  • ഹരിഹരന്‍ ആയിരുന്നു സംവിധാനം
  • 4 കെ ഡോള്‍ബി അറ്റ്‍മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ട പതിപ്പാണ് റിലീസ് ചെയ്യുന്നത്
Sarapanjaram Re-release: 46 വർഷങ്ങൾക്ക് ശേഷം ജയന്റെ 'ശരപഞ്ജരം' റീ റിലീസ്; ട്രെയിലർ പുറത്ത്

മലയാള സിനിമയിൽ ഇപ്പോൾ റീ റിലീസ് ഒരു ട്രെൻഡാണ്. ഇപ്പോൾ 46 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ സൂപ്പർ താരമായിരുന്ന ജയന്റെ ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ജയൻ നായകനായി എത്തിയ 'ശരപഞ്ജരം' ആണ് കാലങ്ങൾക്ക് ശേഷം വീണ്ടും തിയറ്റിൽ എത്തുന്നത്. ചിത്രം ഏപ്രിൽ 25ന് തിയറ്റുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ട്രെയിലറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. 

1979ൽ റിലീസ് ചെയ്ത ചിത്രമാണ് 'ശരപഞ്ജരം'. ഹരിഹരന്‍ ആയിരുന്നു സംവിധാനം. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഇതായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. ലത, സത്താര്‍, പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്‍കരന്‍, ബേബി സുമതി, പ്രിയ, കോട്ടയം ശാന്ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

4 കെ ഡോള്‍ബി അറ്റ്‍മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ട ചിത്രമാണ് റീ റിലീസ് ചെയ്യുന്നത്. മലയാളത്തിൽ റി റിലീസ് ചെയ്യുന്ന എട്ടാമത്തെ സിനിമയാണ് ശരപഞ്ജരം. ഒരു വടക്കൻ വീര​ഗാഥ ഉള്‍പ്പടെയുള്ള മമ്മൂട്ടി സിനിമകൾക്ക് പുറമെ  സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ മോഹൻലാൽ സിനിമകളും റി റിലീസ് ചെയ്തിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News