സോഷ്യൽ മീഡിയയ്ക്ക് തീയിട്ടുവെന്ന പ്രയോഗം പ്രാവർത്തികമാക്കിയിരിക്കുകയാണ് മമ്മൂട്ടി. താരത്തിന്റെ സിനിമകൾ പോലെ തന്നെ ആരാധകർക്ക് ആവേശമാണ് താരത്തിന്റെ പുതിയ ലുക്കുകളും. മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ്.
താരത്തിന്റെ പുതിയ ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലായിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കളങ്കാവലിലെ ലുക്കാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. മുടി പിന്നിലേക്ക് ചീകി, കൂളിങ് ഗ്ലാസ് വച്ച്, നീല ഷർട്ടും പാന്റും ധരിച്ച് നടന്ന് പോകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുന്നത്.
ഈ ലുക്കിലുള്ള സ്റ്റില്ലുകൾ മുൻപ് പുറത്ത് വന്നിരുന്നു. ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. സ്വാഗ് കാ ബാപ്പ്, 73 വയസുള്ള ചുള്ളൻ, ഓറ 1000 പ്ലസ് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. കിടിലൻ ഗെറ്റപ്പിൽ മമ്മൂട്ടി നടന്നുവരുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
Aura 1000+#Mammootty #KalamKaval pic.twitter.com/0rpTwWGhIX
— Adnan (@Mhd_Ad_nan) February 27, 2025
കളങ്കാവലിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലി ആണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ നാഗർകോവിലാണ്. ചിത്രത്തിൽ വിനായകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









