Maniyanpilla Raju: ''തുടരും കഴിഞ്ഞ് വന്ന ചെവി വേദന, 30 റേഡിയേഷനും അഞ്ച് കീമോയും..''; തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

Maniyanpilla Raju: 'ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞു'

Written by - Zee Malayalam News Desk | Last Updated : May 2, 2025, 08:04 PM IST
  • താനൊരു കാൻസർ സർവ്വൈവറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മണിയൻപിള്ള രാജു.
  • കൊച്ചിയിലെ പൊതുപരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
  • 30 റേഡിയേഷനും അഞ്ച് കീമോയും തനിക്ക് ചെയ്യേണ്ടി വന്നെന്നും താരം വെളിപ്പെടുത്തി
Maniyanpilla Raju: ''തുടരും കഴിഞ്ഞ് വന്ന ചെവി വേദന, 30 റേഡിയേഷനും അഞ്ച് കീമോയും..''; തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

താനൊരു കാൻസർ സർവ്വൈവറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മണിയൻപിള്ള രാജു. കൊച്ചിയിലെ പൊതുപരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 30 റേഡിയേഷനും അഞ്ച് കീമോയും തനിക്ക് ചെയ്യേണ്ടി വന്നെന്നും താരം വെളിപ്പെടുത്തി. 

Add Zee News as a Preferred Source

'കഴിഞ്ഞ വര്‍ഷം എനിക്ക് കാന്‍സര്‍ ആയിരുന്നു. തുടരും സിനിമയുടെ ഷൂട്ടിം​ഗ് കഴിഞ്ഞ് ഭഭബ്ബ എന്ന സിനിമയ്ക്ക് പോയിട്ട് തിരിച്ചു പോയപ്പോൾ ചെവി വേദന വന്നു. എംആര്‍ഐ എടുത്തുനോക്കിയപ്പോള്‍ ഈ പറയുന്ന ചെറിയ അസുഖം, തൊണ്ടയ്ക്ക് അങ്ങേ അറ്റത്ത് നാവിന്റെ അടിയില്‍… 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു. സെപ്റ്റംബറോടുകൂടി ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല,' എന്ന് മണിയൻപിള്ള രാജു പറഞ്ഞു.

ഈ അടുത്ത് പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ മണിയന്‍പിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തുടർന്ന് നാനോ ആരോഗ്യാവസ്ഥ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങളും പരന്നിരുന്നു.മെലിഞ്ഞ രൂപത്തിലായിരുന്നു നടനെ അന്ന് മലയാളികൾ കണ്ടത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ആണോന്നെല്ലാം ചോദിച്ച് മലയാളികൾ രം​ഗത്ത് എത്തി. പിന്നാലെ അച്ഛന് ക്യാൻസർ ആയിരുന്നുവെന്നും അതിൽ നിന്നും മുക്തി നേടിയെന്നും അറിയിച്ച് മകനും നടനുമായ നിരഞ്ജ് രം​ഗത്തെത്തിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News