കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡൻ്റായി തുടരാൻ വിസമ്മതമറിയിച്ച് മോഹൻലാൽ. എക്സിക്യുട്ടീവ് അംഗങ്ങളെ മോഹൻലാൽ തന്റെ നിലപാട് അറിയിച്ചു. എന്നാൽ സ്ഥാനത്ത് തുടരാൻ മോഹൻലാലിന് മേൽ കടുത്ത സമ്മർദ്ദം ഉണ്ടെന്നാണ് വിവരം.
പൂർണമായി അധികാരത്തിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നതോടെ സംഘടനയുടെ പുതിയ ഭാരവാഹികളുടെ ലിസ്റ്റ് പ്രതിസന്ധിയിലാകും. കേസ് കഴിയും വരെ ചുമതലയേൽക്കാനില്ല എന്ന് നടൻ സിദ്ദിഖും അറിയിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റ് 27നാണ് അമ്മ സംഘടനയിൽ കൂട്ടരാജി നടന്നത്. പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങളും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകളുമായിരുന്നു കൂട്ടാരാജിക്ക് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.