അപമാനിച്ചവനോട് നമിത;'സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ'

അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് നിരന്തരമായി ഭീഷണിപെടുത്തിയ യുവാവിനെതിരെ സിനിമാ താരം നമിത രംഗത്ത്.

Last Updated : Mar 19, 2020, 07:25 AM IST
അപമാനിച്ചവനോട് നമിത;'സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ'

ചെന്നൈ:അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് നിരന്തരമായി ഭീഷണിപെടുത്തിയ യുവാവിനെതിരെ സിനിമാ താരം നമിത രംഗത്ത്.

ഇന്‍സ്റ്റാഗ്രാമില്‍ അയാളുടെ ചിത്രവും അക്കൗണ്ട്‌ വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നിരിക്കുന്നത്.'ഐറ്റം' എന്ന് വിളിച്ചാണ് അയാള്‍ തന്നെ ഭീഷണിപെടുത്താന്‍ തുടങ്ങിയതെന്നും നമിത പറയുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആരോ അക്കൗണ്ട്‌ ഹാക്ക് ചെയ്തതാണെന്ന് അയാള്‍ പ്രതികരിച്ചെന്നും നമിത പറയുന്നു.

നമിത സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, ഐറ്റം എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം.അതെന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു,ആരോ അയാളുടെ അക്കൗണ്ട്‌ ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി.പിന്നീട് ഭീഷണിയുടെ സ്വരമായി,എന്‍റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈന്‍ പോസ്റ്റ്‌ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തി.ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്‌,ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല.

ഇതാണ് അയ്യാളുടെ മുഖം,വൃത്തികെട്ട മനസിന്‌ ഉടമ,സ്ത്രീകളെ എന്ത് വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വെച്ചിരിക്കുന്ന വ്യക്തി,ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു എന്നത് കൊണ്ട് ഞാന്‍ ഇതെല്ലാം സഹിക്കണം എന്നാണോ? എന്‍റെ മൗനത്തെ എന്‍റെ ബലഹീനതയായി കാണരുത്.ഒരു മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക്‌ അറിയാം.സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ,നമിത തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.നമിതയുടെ പോസ്റ്റ്‌ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

More Stories

Trending News